പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക്​ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ നിയമസഭ ഇന്നത്തേക്ക്​ പിരിഞ്ഞു. ശബരിമല വിഷയത്തിൽ സഭാ കാവാടത്തിൽ സ ത്യഗ്രഹമിരിക്കുന്ന യു.ഡി.എഫ്​ എം.എൽ.എ മാരുടെ സമരം അവസാനിപ്പിക്കാൻ സ്​പീക്കർ ഇടപെടുന്നില്ലെന്ന്​ ആരോപിച്ചാണ് ​ പ്രതിപക്ഷം പ്രതി​േഷധിച്ചത്​.

പ്രതിപക്ഷാംഗങ്ങൾ ബാനറും പ്ലക്കാർഡുകളും പിടിച്ച്​ സ്​പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയില്‍ ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ അറിയിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭ കവാടത്തിൽ എം.എല്‍.എമാരായ വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, ജയരാജ് എന്നിവര്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

Tags:    
News Summary - Assembly - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.