വീടുണ്ടാക്കാൻ വെച്ച 15.5 ലക്ഷം രൂപ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

ആമ്പല്ലൂർ: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ആമ്പല്ലൂർ സ്വദേശിയായ പെട്രോൾ പമ്പ് ജീവനക്കാരനിൽനിന്ന് 15.5 ലക്ഷം രൂപ തട്ടിയെടുത്തയാളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശി പന്തലംകുന്നേൽ വീട്ടിൽ നിയാസാണ് (40) അറസ്റ്റിലായത്. വീട് പണിയാൻ നീക്കിവെച്ച പണവും സ്വർണം വിറ്റ പണവുമാണ് തട്ടിപ്പിനിരയായയാളിൽനിന്ന് ഇയാൾ ​കൈക്കലാക്കിയത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ചലച്ചിത്ര സംവിധായകരുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് വിശ്വസിപ്പിച്ചാണ് പ്രതി ആമ്പല്ലൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്. പ്രതി സമാനരീതിയിൽ നിരവധി പേരിൽനിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു.

പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാർ, എസ്.ഐമാരായ പി.ആർ. സുധീഷ്, കെ. കൃഷ്ണൻ, ഗ്രേഡ് സീനിയർ സി.പി.ഒമാരായ വി.ഡി. അജി, കെ.ആർ. സജീവ്, സി.പി.ഒ കെ.വി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - man held for extorting Rs 15 lakh from fuel station staff by by offering chance in film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.