തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയതായി പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യമോഹൻ ആണ് വൻ തട്ടിപ്പ് നടത്തി മുങ്ങിയത്.
18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതൽ തട്ടിപ്പു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്.
പിടിയിലാവുമെന്ന് ഉറപ്പായപ്പോൾ, ശാരീരികാസ്വാസ്ഥ്യം അഭിനയിച്ച ധന്യ ഓഫിസിൽ നിന്നിറങ്ങി രക്ഷപ്പെട്ടു. ഈ പണമുപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും വീടും സ്ഥലവും വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.