മന്ത്രിമാർ ഷിരൂരിൽ പോകാൻ വൈകിയത് ദൗർഭാഗ്യകരം -കെ. മുരളീധരൻ

തിരുവനന്തപുരം: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി കോഴിക്കോട് സ്വദേശിയെ കാണാതായ സ്ഥലത്തേക്ക് മന്ത്രിമാർ ഇപ്പോഴായിരുന്നില്ല പോകേണ്ടിയിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സിദ്ധരാമയ്യ സന്ദർശനം നടത്തിയപ്പോൾ മന്ത്രിമാർ അവിടെ പോകണമായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിലെ മന്ത്രിമാർ ഷിരൂരിൽ പോകുന്നതിനുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുന്നില്ല. കർണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ അവിടെ സന്ദർശനം നടത്തിയ സമയത്ത് മന്ത്രിമാർ അവിടെ ചെന്നിരുന്നെങ്കിൽ ജനങ്ങൾക്ക് കുറേകൂടി ആശ്വാസം ആകുമായിരുന്നു. അർജുന്‍റെ നാട്ടുകാരായ മന്ത്രിമാർ, പ്രത്യേകിച്ചും എ.കെ. ശശീന്ദ്രന് ഇതുവരെ അവിടെ പോകാൻ കഴിഞ്ഞില്ല. അത് വളരെ ദൗർഭാഗ്യകരമാണ് -മുരളീധരൻ പറഞ്ഞു.

സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എം.എൽ.എ അവിടെ ഉണ്ട്. തിരച്ചിൽ വൈകിയതിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചക്ക് ഷിരൂരിലെത്തുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന്‍റെ വിമർശനം.

Tags:    
News Summary - K Muraleedharan criticize minister in Ankola Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.