നിയമസഭ സമ്മേളനം ഏഴിന് തുടങ്ങും

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങും. പ്രധാനമായും നിയമ നിര്‍മാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവതമാണ് സമ്മേളനം. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തിൽ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം സമ്മേളനം 24ന് അവസാനിക്കും.

സമ്മേളനത്തിന്റെ ആദ്യദിനം മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണന 21നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിർമാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കും.

Tags:    
News Summary - Assembly session will start at 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.