കോവിഡ് ബാധിച്ച് മരണപ്പെട്ട 310 പേരുടെ ആശ്രിതർക്ക് സഹായം


കോഴിക്കോട് : കോവിഡ് ബാധിച്ച് മരണപ്പെട്ട ബി.പി.എൽ കുടുംബങ്ങളിലെ 310 പേരുടെ ആശ്രിതർക്ക് കൂടി സഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. ഇടുക്കിയിൽ -280, കോഴിക്കോട് -30 കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്.

മരണമടഞ്ഞ വ്യക്തിയെ ആശ്രിയിച്ച് കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപവീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസർ ആയി ധന സഹായം നൽകാൻ 2021 ഒക്ടോബർ 22ന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഇടുക്കി, കോഴിക്കാട് ജില്ലകളിലെ 310 പേർക്ക് ധന സഹായം നൽകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറും ഈ മാസം 10ന് കത്ത് നൽകി.

ഇടുക്കി കലക്ടർക്ക് 14 ലക്ഷവും കോഴിക്കോട് കലക്ടർക്ക് 1.50 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചാണ് ഉത്തരവ്.

Tags:    
News Summary - Assistance to the dependents of 310 people who died due to the infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.