റാന്നി: കരാറുകാരന് ബിൽ തുക മാറി നൽകാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിൽ. വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ വിജി വിജയനാണ് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.
പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല. തുടർന്ന് അന്തിമബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്റെ കൈക്കൂലിയും ചേർത്ത് ലക്ഷം രൂപ വേണമെന്ന് അസിസ്റ്റന്റ് എൻജിനീയർ ആവശ്യപ്പെട്ടു. തുക കുറക്കണമെന്ന് പല പ്രാവശ്യം അസിസ്റ്റന്റ് എൻജിനീയറോട് അഭ്യർഥിച്ചതോടെ തിങ്കളാഴ്ച 50,000 രൂപ തന്നാൽ മതിയെന്ന് അറിയിച്ചു.
കരാറുകാരൻ അപ്പോൾതന്നെ കൈവശമുണ്ടായിരുന്ന 13,000 രൂപ കൈമാറി. ബാക്കി 37,000 രൂപയുമായി ബുധനാഴ്ച ഓഫിസിലെത്താൻ നിർദേശിച്ചിരുന്നു. ഈ വിവരം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. ഓഫിസിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
വിജി വിജയനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.