വാഹനപരിശോധനക്കിടെ തേഞ്ഞിപ്പലം എസ്.ഐയെ തട്ടിക്കൊണ്ടുപോയി

വള്ളിക്കുന്ന്: സംശയാസ്പദമായി വന്ന കാര്‍ പരിശോധിക്കുന്നതിനിടെ തേഞ്ഞിപ്പലം എസ്.ഐയെ തട്ടിക്കൊണ്ടുപോയി. പൊലീസ് പിന്തുടര്‍ന്നതോടെ പ്രതികള്‍ കാറില്‍ എസ്.ഐയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറില്‍നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും മുഖംമൂടിയും കൈയുറകളും കണ്ടെടുത്തു. തേഞ്ഞിപ്പലം എസ്.ഐ എ. അഭിലാഷിനെയാണ് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാത്രി പത്തിന് ദേശീയപാത കോഹിനൂറിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. 

പുത്തൂര്‍ പള്ളിക്കല്‍ ഭാഗത്തുനിന്ന് പട്രോളിങ് കഴിഞ്ഞ് വരികയായിരുന്നു എസ്.ഐ, എ.എസ്.ഐ പി. വത്സന്‍, സി.പി.ഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം. കോഹിനൂര്‍ ജങ്ഷനിലത്തെിയപ്പോള്‍ ചേളാരി ഭാഗത്തുനിന്ന് വന്ന കാര്‍ പൊലീസിനെ കണ്ട് പെട്ടെന്ന് വേഗത വര്‍ധിപ്പിച്ചു. 
ഇത് ശ്രദ്ധിച്ച എസ്.ഐ ഡ്രൈവറോട് കാറിനെ മറികടന്ന് വാഹനം കുറുകെ നിര്‍ത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസ് അടുത്തത്തെിയപ്പോള്‍ നാലംഗ സംഘത്തില്‍ കാറിന്‍െറ പിറകിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി. ഇവര്‍ പൊലീസിനെ കാണാതെ ഓടിരക്ഷപ്പെട്ടു. 

കാറിന്‍െറ പിറകിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുന്നതിനിടെ മുന്‍സീറ്റിലുണ്ടായിരുന്നയാള്‍ എസ്.ഐയെ അകത്തേക്ക് തള്ളിക്കയറ്റി വാതില്‍ അടക്കുകയും ഡ്രൈവര്‍ കാര്‍ അമിതവേഗതയില്‍ ഓടിക്കുകയുമായിരുന്നു. ഉടന്‍ പൊലീസ് ജീപ്പ് സൈറണ്‍ മുഴക്കി കാറിന് പിന്നാലെ കുതിച്ചു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞ ഉടന്‍ തൊട്ടുപിന്നില്‍ പൊലീസ് ജീപ്പ് കുതിച്ചത്തെുന്നത് കണ്ട് കാര്‍ ദേശീയപാതയില്‍നിന്ന് വലതുവശത്തായി സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ റോഡിലേക്ക് ഓടിച്ചുകയറ്റി. കുറച്ചുദൂരം ഓടിയ ശേഷം കാര്‍ നിര്‍ത്തി രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ചെട്ട്യാര്‍മാട് ഭാഗത്തുനിന്ന് അമ്പതിലധികം നാട്ടുകാര്‍ പ്രദേശം അരിച്ചുപൊറുക്കിയെങ്കിലും ആരെയും കണ്ടത്തൊനായില്ല.
അപ്പോഴേക്കും പൊലീസ് ജീപ്പും തൊട്ടടുത്ത തേഞ്ഞിപ്പലം സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് നാല് ബാഗുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇതില്‍നിന്ന് വടിവാള്‍, രണ്ട് കൊടുവാള്‍, ജാക്കിലിവര്‍, മുഖം മൂടികള്‍, കൈയുറകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. 
കെ.എല്‍ 10 എ.എന്‍ 7073 എന്ന വ്യാജ നമ്പര്‍ പ്ളേറ്റുകളും ലഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആയുധങ്ങള്‍ എസ്.ഐ കണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. 

വിവരമറിഞ്ഞ ഉടന്‍ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്കുമാര്‍, തിരൂരങ്ങാടി സി.ഐ വി. ബാബുരാജ് എന്നിവരും തേഞ്ഞിപ്പലത്ത് എത്തിയിരുന്നു. കെ.എല്‍ 01 ബി.ജി 4343 എന്ന നമ്പറിലുള്ള ടയോട്ട എറ്റിയോസ് കാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 
ഇത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് സംശയം. കാറില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിനായി തിരൂരങ്ങാടി സി.ഐ വി. ബാബുരാജിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു.

Tags:    
News Summary - Assult against tenjippalam police S I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.