തിരുവനന്തപുരം: ഡി.ജി.പി നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. ജനാധിപത്യവ്യവസ്ഥയിൽ വ്യക്തികൾക്കല്ല, സ്ഥാപനങ്ങൾക്കാണ് പ്രാധാന്യമെന്നും നിയമങ്ങളനുസരിച്ച് മുന്നോട്ടുപോകുമെന്നും ചുമതലയേറ്റശേഷം അസ്താന മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ അസ്താന 10 മണിയോടെയാണ് വിജിലൻസ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്.
തുടർന്ന്, എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ്, എസ്.പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അസ്താന കൂടിക്കാഴ്ച നടത്തി. ആരോഗ്യകാരണങ്ങളാൽ നിലവിൽ വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ലോക്നാഥ് െബഹ്റ ചടങ്ങിൽ എത്തിയിരുന്നില്ല. സർക്കാർ സർവിസിൽ ഉദ്യോഗസ്ഥർക്ക് പദവികളെക്കുറിച്ച് ആശങ്ക വേണ്ടെന്നും കേസുകളുടെ കാര്യങ്ങൾ പരിശോധിച്ച് നിയമങ്ങളനുസരിച്ച് മുന്നോട്ടുപോകുമെന്നും അസ്താന പറഞ്ഞു.
11 മാസമായി ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയായിരുന്നു വിജിലൻസ് ഡയറക്ടറുടെ അധികചുമതല വഹിച്ചുവന്നത്. ബെഹ്റയുടെ നിയമനം ചട്ടലംഘനവും തങ്ങളെ അറിയിക്കാതെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമാണ് കേന്ദ്രസർക്കാർ വിശദീകരിച്ചത്. സ്വതന്ത്ര ചുമതലയുള്ള വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തത് പലകുറി ഹൈകോടതി ചോദ്യം ചെയ്യുകയുമായിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് എൻ.സി. അസ്താനയെ വിജിലൻസ് ഡയറക്ടറാക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി പുറത്തിറക്കിയിരുന്നു.
സീനിയർ െഎ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരെ ഒഴിവാക്കിയാണ് വിജിലൻസ് ഡയറക്ടർ എന്ന കാഡർ തസ്തികയിൽ അസ്താനയെ നിയമിച്ചത്. അതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ഡെപ്യൂേട്ടഷൻ പൂർത്തിയാക്കിയ ശേഷവും വ്യക്തിപരമായ കാരണങ്ങളാൽ ഡൽഹിയിൽ കേരളഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന അസ്താന കേരളത്തിലെത്തി വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റത്. 11 മാസത്തെ വിജിലൻസിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപക ആക്ഷേപം നിലനിൽക്കെയാണ് അസ്താന പുതിയ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.