Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസ്​താന വിജിലൻസ്​...

അസ്​താന വിജിലൻസ്​ ഡയറക്​ടറായി ചുമതലയേറ്റു

text_fields
bookmark_border
അസ്​താന വിജിലൻസ്​ ഡയറക്​ടറായി ചുമതലയേറ്റു
cancel

തിരുവനന്തപുരം: ഡി.ജി.പി നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. ജനാധിപത്യവ്യവസ്ഥയിൽ വ്യക്തികൾക്കല്ല, സ്ഥാപനങ്ങൾക്കാണ് പ്രാധാന്യമെന്നും നിയമങ്ങളനുസരിച്ച് മുന്നോട്ടുപോകുമെന്നും ചുമതലയേറ്റശേഷം അസ്താന മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. വെള്ളിയാഴ്​ച രാവിലെ ഡൽഹിയിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ അസ്താന 10 മണിയോടെയാണ് വിജിലൻസ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്.

തുടർന്ന്, എ.ഡി.ജി.പി ഷെയ്​ഖ്​ ദർവേശ്​ സാഹിബ്​, എസ്.പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അസ്താന കൂടിക്കാഴ്ച നടത്തി. ആരോഗ്യകാരണങ്ങളാൽ നിലവിൽ വിജിലൻസ്​ ഡയറക്​ടറുടെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ലോക്നാഥ് ​െബഹ്​റ ചടങ്ങിൽ എത്തിയിരുന്നില്ല. സർക്കാർ സർവിസിൽ ഉദ്യോഗസ്ഥർക്ക് പദവികളെക്കുറിച്ച് ആശങ്ക വേണ്ടെന്നും കേസുകളുടെ കാര്യങ്ങൾ പരിശോധിച്ച് നിയമങ്ങളനുസരിച്ച് മുന്നോട്ടുപോകുമെന്നും അസ്​താന പറഞ്ഞു.

11 മാസമായി ഡി.ജി.പിയായ ലോക്​നാഥ്​ ബെഹ്​റയായിരുന്നു വിജിലൻസ്​ ഡയറക്​ടറുടെ അധികചുമതല വഹിച്ചുവന്നത്​. ബെഹ്​റയുടെ നിയമനം ചട്ടലംഘനവും തങ്ങളെ അറിയിക്കാതെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമാണ്​ കേന്ദ്രസർക്കാർ വിശദീകരിച്ചത്​. സ്വതന്ത്ര ചുമതലയുള്ള വിജിലൻസ്​ ഡയറക്​ടറെ നിയമിക്കാത്തത്​ പലകുറി ഹൈകോടതി ചോദ്യം ചെയ്യുകയുമായിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ്​ എൻ.സി. അസ്​താനയെ വിജിലൻസ്​ ഡയറക്​ടറാക്കാൻ സർക്കാർ തീരുമാനിച്ചത്​. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവും ചീഫ്​ സെക്രട്ടറി പുറത്തിറക്കിയിരുന്നു.

സീനിയർ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥരായ ജേക്കബ്​ തോമസ്​, ഋഷിരാജ്​ സിങ്​​ എന്നിവരെ ഒഴിവാക്കിയാണ്​ വിജിലൻസ്​ ഡയറക്​ടർ എന്ന കാഡർ തസ്​തികയി​ൽ അസ്​താനയെ നിയമിച്ചത്​​. അതി​​​െൻറ അടിസ്​ഥാനത്തിലാണ്​ കേന്ദ്ര ഡെപ്യൂ​േട്ടഷൻ പൂർത്തിയാക്കിയ ശേഷവും വ്യക്തിപരമായ കാരണങ്ങളാൽ ഡൽഹിയിൽ കേരളഹൗസ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ചുവന്ന അസ്​താന കേരളത്തിലെത്തി വിജിലൻസ്​ ഡയറക്​ടറായി ചുമതലയേറ്റത്​. 11 മാസത്തെ വിജിലൻസി​​​െൻറ പ്രവർത്തനങ്ങളെക്കുറിച്ച്​ വ്യാപക ആക്ഷേപം നിലനിൽക്കെയാണ്​ അസ്​താന പുതിയ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvigilance directormalayalam newsN C Asthanalaoknath behra
News Summary - Asthana was appointed Vigilance Chief-kerala news
Next Story