തിരുനാവായ: ഓർമകളിൽ പൂവിളിയുമായി നാളെ അത്തം പിറക്കുന്നു. ഇത്തവണ അത്തം 11നാണ് തിരുവോണമെത്തുക. തിങ്കളാഴ്ച മുതൽ വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുങ്ങും. നാട്ടിൻപുറങ്ങളിൽ പൂക്കൾ യഥേഷ്ടം കിട്ടിയ കാലത്ത് കുട്ടികൾ പൂവട്ടികളും തൂക്കി പോയിരുന്ന കാഴ്ച പ്രായമായവരുടെ ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്. തുമ്പപ്പൂവടക്കമുള്ള നാട്ടുപൂക്കൾ പലതും അപ്രത്യക്ഷമായി. മറുനാടൻ പൂക്കളാണ് ആശ്രയം. അതിനാണെങ്കിൽ തീവിലയും. വിപണി പ്രതീക്ഷിച്ച് മറുനാടൻ കച്ചവടക്കാർ വിൽപനക്കൊരുങ്ങി. പ്രളയാനന്തരം വരുന്ന ഓണമായതിനാൽ ആർഭാടം കുറച്ച് നടത്തണമെന്നാണ് സർക്കാർ നിർദേശം.
കെ.എസ്.ആർ.ടി.സി ഒാണം സ്പെഷൽ സർവിസ് തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി സെപ്റ്റംബർ നാലു മുതൽ 17 വരെ അധിക സർവിസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരുവിേലക്കും തിരിച്ചും നടത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യവും ലഭ്യമാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവിസ് നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
തമിഴ്നാടുമായുള്ള പുതിയ അന്തർസംസ്ഥാന കരാർ പ്രകാരമുള്ള വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂർ, കുളച്ചൽ, അരുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറിച്ചി, നാഗർകോവിൽ സർവിസുകളും ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി നിലവിൽ നടത്തുന്ന പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവിസുകളായ ബംഗളൂരു, കൊല്ലൂർ-മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂരു, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി സർവിസുകൾ മുടക്കമില്ലാതെ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: www.ksrtconline.com.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.