തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ് ഇവ അടച്ചിട്ടിരുന്നത്. രാവിലെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
മലക്കപ്പാറ യാത്രക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക് മലക്കപ്പാറയിലേക്ക് പ്രവേശനം അനുവദിക്കും. കോവിഡിന് ശേഷം മലക്കപ്പാറയിലേക്ക് വിവിധയിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.
മഴ കുറഞ്ഞതിനെ തുടർന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നത്. എന്നാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
മഴ ശക്തമായി തുടർന്ന സാഹചര്യത്തിൽ ബീച്ചുകൾ, പുഴയോരങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സന്ദർശകരെ കർശനമായി വിലക്കുകയായിരുന്നു. ക്വാറി പ്രവർത്തനവും രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ തൃശൂർ ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.