കൂത്താട്ടുകുളം: നാടിന്റെ പ്രിയപ്പെട്ടവനായ അതുൽ തമ്പിയെ അവസാനമായി ഒരുനോക്ക് കാണാൻ കിഴകൊമ്പ് കൊച്ചുപാറ വീട്ടിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. നഴ്സറിയിലും സ്കൂളിലും കോളജിലും ഒന്നിച്ച് പഠിച്ചവരും സുഹൃത്തുക്കളും ബന്ധുക്കളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അതുലിനെ അവസാനമായി കാണാൻ വീട്ടിലെത്തി.
കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എം.പി, മുൻ കേന്ദ്ര സഹമന്ത്രി പി.സി. തോമസ്, അനൂപ് ജേക്കബ് എം.എൽ.എ, ആന്റണി ജോൺ എം.എൽ.എ, ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ, കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ എന്നിവരെത്തി. ജില്ല കലക്ടർക്കുവേണ്ടി മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജ്, റവന്യൂ വകുപ്പിനായി വില്ലേജ് ഓഫിസർ ടോംസൺ ജോർജ്, നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, വർക്കേഴ്സ് കോഓഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി എം.എം. ജോർജ്, കെ.ടി.യു.സി (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് എം.എ. ഷാജി, കേരള കോൺഗ്രസ് -എം സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ്, ജോർജ് ചമ്പമല, സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ഫാ. പോൾ തോമസ് പീച്ചിയിൽ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.