തിരുവനന്തപുരം: വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് എ.ടി.എം തട്ടിപ്പിലൂടെ മൂന്ന് ലക്ഷത്തിലേറെ രൂപ നഷ്ടമായി. സംസ്ഥാനത്തും കേന്ദ്രത്തിലും സുപ്രധാന പദവികള്‍ വഹിച്ച സി.വി. ആനന്ദബോസിന്‍െറ ഡല്‍ഹിയിലെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് മകന്‍െറ ഡോളര്‍ കാര്‍ഡിലേക്ക് മാറ്റിയ പണമാണ് കഴിഞ്ഞദിവസം പോയത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍നിന്ന് ആറ് തവണയായി പണം പിന്‍വലിക്കുകയായിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബാങ്കിലും മാസ്റ്റര്‍ കാര്‍ഡിനും എംബസിക്കും പരാതി നല്‍കി. എ.ടി.എം തട്ടിപ്പ് സാധ്യത മുന്നില്‍കണ്ട് ആറ് ലക്ഷം അക്കൗണ്ടുകള്‍ രാജ്യത്തെ ബാങ്കുകള്‍ ബ്ളോക് ചെയ്തതിന് പിന്നാലെയാണ് വീണ്ടും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം സ്വദേശിക്കും എ.ടി.എം തട്ടിപ്പ് വഴി പണം നഷ്ടമായതായി പരാതിയുണ്ട്.
ഫുട്ബാള്‍ താരമായ മകന്‍െറ പേരിലുള്ള ഡോളര്‍ കാര്‍ഡില്‍നിന്നാണ് പണം പോയത്. അമേരിക്കയിലുള്ള മകന് ആനന്ദബോസ് പണം അയച്ചതായി അറിയിച്ചിരുന്നു. ഇതിനിടെയാണ് ആറ് തവണയായി പണം പിന്‍വലിച്ചത്. ആദ്യം 2000 ഡോളറാണ് പിന്‍വലിച്ചത്. ഒടുവില്‍ 1000 ഡോളര്‍ ബാക്കിയുണ്ടായിരുന്നു. ഇത് പിന്‍വലിക്കാന്‍ എ.ടി.എമ്മിലത്തെിയപ്പോള്‍ അതും നഷ്ടപ്പെട്ടിരുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി ആനന്ദബോസ് മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.