തൃശൂർ: ചെലവിന് ആനുപാതികമായി വരുമാനമില്ലെന്ന കാരണം പറഞ്ഞ് രാജ്യത്തെ പകുതിയോളം എ.ടി.എം അടച്ചിടുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രശ്നം പരിഹരിക്കാൻ സംയുക്ത പ്രവർത്തക സമിതി രൂപവത്കരിച്ചേക്കും. പരിഹാരം നിർദേശിക്കാൻ റിസർവ് ബാങ്ക്, ബാങ്ക് മാനേജ്മെൻറുകളുടെ പൊതുവേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (െഎ.ബി.എ), എ.ടി.എം സേവന ദാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഒാഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.െഎ) എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. അടുത്ത മാർച്ച് 31ഒാടെ 1,13,000 എ.ടി.എമ്മുകൾ അടച്ചിടുമെന്ന ഭീഷണി പൊതുതെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള സമ്മർദ തന്ത്രമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാറും െഎ.ബി.എയും. എങ്കിലും, ഇരു വിഭാഗത്തിനും ദോഷമില്ലാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാറാണ് മുൻകൈയെടുക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ ആറിന് റിസർവ് ബാങ്കും അതിനുശേഷം കേന്ദ്ര സർക്കാറും നൽകിയ നിർദേശങ്ങൾ എ.ടി.എം പ്രവർത്തന ചെലവ് വർധിക്കാൻ ഇടയാക്കുന്നതാണെന്നും ബാങ്കുകളുടെ സഹായമില്ലാതെ സേവനം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നുമാണ് സി.എ.ടി.എം.െഎയുടെ നിലപാട്. എ.ടി.എം സേവനം പല കമ്പനികളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇൗ കമ്പനികളുടെ പക്കൽ എല്ലായ്പ്പോഴും 100 കോടി രൂപ വേണമെന്നും പണം കൊണ്ടുപോകുന്ന വാഹനങ്ങളിൽ സി.സി ടി.വി, ജി.പി.എസ്, വയർലെസ് വിവര വിനിമയ സൗകര്യം, ഒാരോ തുകയുടെയും നോട്ടുകൾ പ്രത്യേകം ബോക്സ് ആയി വെക്കുന്ന സംവിധാനം (ലോക്കബ്ൾ കസറ്റ്) എന്നിവ എ.ടി.എമ്മുകളിൽ വേണമെന്നാണ് ആർ.ബി.െഎ നിർദേശിച്ചത്.
പണം െകാണ്ടുപോകുന്ന വാഹനങ്ങൾക്ക് സമയവും കൊണ്ടുപോകുന്ന പരമാവധി തുകയും നിശ്ചയിച്ചു. ഇതെല്ലാം നടപ്പാക്കുന്നത് 5,000 കോടി രൂപയോളം അധികച്ചെലവ് വരുത്തുമെന്നാണ് സി.എ.ടി.എം.െഎയുടെ വാദം. മാത്രമല്ല, ബാങ്കുകൾ അതിെൻറ ഉത്തരവാദിത്തം തങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണെന്നും അവർ ആക്ഷേപിക്കുന്നു. അക്കൗണ്ടില്ലാത്ത ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുേമ്പാൾ സൗജന്യ പരിധി കഴിഞ്ഞുള്ള ഒാരോ ഇടപാടിനും 15 രൂപ ‘ഇൻറർചേഞ്ച് ചാർജ്’ ഇൗടാക്കുന്നുണ്ട്. ഇതിൽ എട്ട്-ഒമ്പത് രൂപയാണ് എ.ടി.എം സേവന ദാതാവിന് നൽകുന്നത്. ഇൻറർചേഞ്ച് ചാർജ് 24 രൂപയായി ഉയർത്തി തങ്ങളുടെ വിഹിതം വർധിപ്പിക്കണമെന്നാണ് സി.എ.ടി.എം.െഎയുടെ ആവശ്യം.
ഇതിന് പൊതുമേഖല ബാങ്കുകൾ തയാറല്ല. ഒാരോ വർഷവും എ.ടി.എമ്മുകളുടെ എണ്ണം രാജ്യത്ത് കുറയുന്നുണ്ട്. ഇതിൽ കുറേ എണ്ണം അടച്ചിടുന്ന സ്ഥിതിയുണ്ടായാൽ നോട്ട് അസാധുവാക്കൽ കാലത്തേതുപോലെ പണ പ്രശ്നം ഉയരാൻ ഇടയുണ്ടെന്ന ആശങ്ക കേന്ദ്ര സർക്കാറിനുണ്ട്. ഇൗ സാഹചര്യത്തിലാണ് എ.ടി.എം സേവന ദാതാക്കളുടെ ഭീഷണി മുഖവിലക്കെടുക്കാൻ തയാറാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.