കൊച്ചിയിലെ എ.ടി.എം തട്ടിപ്പ്: പണം നഷ്ടമായവർക്ക് ബാങ്ക് തുക നൽകി

കൊ​ച്ചി: എ.​ടി.​എം ത​ട്ടി​പ്പി​ൽ പ​ണം ന​ഷ്ട​മാ​യ ഇ​ട​പാ​ടു​കാ​ർ​ക്ക് തു​ക പൂ​ർ​ണ​മാ​യും ന​ൽ​കി​യെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​രാ​തി​പ്പെ​ടാ​ത്ത​തും തു​ക ന​ഷ്ട​പ്പെ​ട്ട​തു​മാ​യ മ​റ്റ് ഇ​ട​പാ​ടു​കാ​രു​ടെ തു​ക​യും പൂ​ര്‍ണ​മാ​യി തി​രി​ച്ചു​ന​ല്‍കി​യെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ എ.​ടി.​എ​മ്മു​ക​ളി​ല്‍ ത​ട്ടി​പ്പു ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ക​ള​മ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. മെ​ഷീ​നി​ല്‍നി​ന്ന് ക​റ​ന്‍സി പു​റ​ത്തു​വ​രു​ന്ന ഭാ​ഗ​ത്ത് കൃ​ത്രി​മ ത​ട​സ്സ​മു​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​ണം ക​വ​രാ​ന്‍ ശ്ര​മി​ച്ച​ത്. 

Tags:    
News Summary - atm scam bank returns the lost cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.