ഗവ.എന്‍ജി. കോളജില്‍  ദലിത് വിദ്യാര്‍ഥിക്ക് മര്‍ദനം; ആറ് വിദ്യാര്‍ഥികളെ  സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍: ഗവ.എന്‍ജിനീയറിങ് കോളജില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ച ആറുപേരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ആര്‍ക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി ടി.പി. വിഷ്ണുവിനെയാണ് കഴിഞ്ഞ മാസം 30ന് സിവില്‍ എന്‍ജിനീയറിങ്ങിലെ തന്നെ ഏഴാംസെമസ്റ്ററിലെ വിദ്യാര്‍ഥികള്‍  മര്‍ദിച്ച് അവശനാക്കിയത്. അഞ്ചാം സെമസ്റ്റര്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലെ അരുണ്‍ ടോണി ജോസഫ്, ഏഴാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ്ങിലെ മുഹമ്മദ് ഷമല്‍, വര്‍ഗീസ് തോമസ്, ടി.എ. ഷിജിന്‍, കെമിക്കല്‍ എന്‍ജിനീയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ജുനൈദ് എന്നിവരെയാണ് പ്രാഥമികാന്വേഷണത്തത്തെുടര്‍ന്ന് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. 

കൊടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മ മാത്രമാണുള്ളത്. പഠനത്തിലും സര്‍ഗാത്മക പ്രവര്‍ത്തനത്തിലും മികവ് പ്രകടിപ്പിക്കുന്നതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്രേ. സിവില്‍ എന്‍ജിനീയറിങ് ബ്ളോക്കിലെ മില്‍മ ബൂത്തിന് സമീപത്ത് വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ വിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 

പരാതി നല്‍കിയെങ്കിലും ഇത് നടപടികളില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ഉന്നതര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഭീഷണിപ്പെടുത്താനായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ചോര്‍ന്ന് പ്രിന്‍സിപ്പലിന് തന്നെ ലഭിച്ചതോടെയാണ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികളുണ്ടായത്. കോളജ് അന്വേഷണ കമീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. എന്നാല്‍ കേസ് മറ്റ് നടപടികളില്ലാതെ ഒതുക്കാനുള്ള നീക്കവുമുണ്ടെന്ന് അറിയുന്നു.

Tags:    
News Summary - attack against dalit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.