തിരുവനന്തപുരം: കാരക്കോണത്ത് ഡി.വൈ.എഫ്.െഎ പ്രവർത്തകനും ബി.ജെ.പി പ്രവർത്തകനും വെേട്ടറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഡി.വൈ.എഫ്.െഎ പ്രവർത്തകനായ കാരക്കോണം സ്വദേശി അശ്വിന് വെട്ടേറ്റത്. ഡി.വൈ.എഫ്.െഎ കാരക്കോണം യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആക്രമണം. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
സംഭവത്തിനു ശേഷം 12മണിയോടെ തോലടി സ്വദേശി സതികുമാറിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സതികുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി പ്രവർത്തകനാണ് സതികുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.