ചാവക്കാട്: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് കുത്തേറ്റ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണത്തല പള്ളിപ്പറമ്പിൽ അനീഷ് ഗോപിനാഥൻ (33), പാലയൂർ കേരൻറകത്ത് മുസ്തഫ (34) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെ മണത്തല ക്ഷേത്രത്തിന് സമീപത്തെ തട്ടുകടയിൽ തിരുവത്ര കോട്ടപ്പുറം നായകൻപുരക്കൽ ഗോപിനാഥെൻറ മകൻ വിപിനാണ് (33) ആക്രമണത്തിനിരയായത്. തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിപിനെ പ്രതികൾ അസഭ്യം പറയുകയും തുടർന്ന് ഒന്നാം പ്രതി അനീഷ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുെന്നന്നും പൊലീസ് അറിയിച്ചു. വലത് കൈക്കു സാരമായി പരിക്കേറ്റ വിപിൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് വിപിെൻറ വീടിനു മുന്നിലൂടെ പ്രതികൾ ബൈക്കിൽ അതിവേഗതയിൽ പോയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിെൻറ കാരണമെന്ന് പറയുന്നു. എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ സി.കെ. നൗഷാദ്, സി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിന്ദുരാജ്, എസ്.സി.പി.ഒമാരായ എം.എ. ജിജി, എം.എസ്. പ്രജീഷ്, സി.പി.ഒമാരായ ശരത്ത്, സതീഷ്, താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.