പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപ്പാട് സ്വദേശി ഫിറോസിന്‍റെ വീടിന് നേരെയാണ് പെട്രോൾ നിറച്ച കുപ്പി എറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസ് നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചയാളാണ് ഫിറോസ്. അതേസമയം ശ്രീനിവാസൻ വധക്കേസില്‍ മൂന്നുപേർ കൂടി അറസ്റ്റിലായിരുന്നു. പാലക്കാട് മുണ്ടൂർ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബർ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി.

Tags:    
News Summary - Attack on the house of the accused in the Palakkad Sreenivasan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.