കൊല്ലം: നടുറോഡിൽ ഗർഭിണിയെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം പഞ്ചായത്ത് അംഗവും കൂട്ടാളികളും റിമാൻഡിൽ. നീണ്ടകര പഞ്ചായത്ത് അംഗം നീണ്ടകര ഫെർനസ് വില്ലയിൽ അേൻറാണിയോ വില്യം(30), കൂട്ടാളികളായ നീണ്ടകര സേവ്യർ മന്ദിരത്തിൽ യേശുദാസൻ സേവ്യർ, നീണ്ടകര ബ്രിേട്ടാ മന്ദിരത്തിൽ ആൻറണി ജോർജ് എന്നിവരെയാണ് കൊല്ലം കോടതി റിമാൻഡ് ചെയ്തത്.
പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിന് 353, 332 വകുപ്പുകളും സ്ത്രീ അടക്കമുള്ളവരെ ആക്രമിച്ചതിന് 354, 308 വകുപ്പുകളും ചേർത്താണ് േകസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംഭവസമയം ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഒാടി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറോടെ ജില്ല ജയിലിന് മുന്നിലാണ് അക്രമം നടന്നത്.
കണ്ണനല്ലൂർ സുധീൻ മൻസിലിൽ അനസ്, ഭാര്യ തസ്ലിമ, അനസിെൻറ സുഹൃത്ത് ഷഫീഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ചിരുന്ന ആഡംബര കാർ ഇടിച്ചു. കാര്യം തിരക്കാനെത്തിയ കാർയാത്രക്കാർക്കുനേരെ പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. കാറിൽ ഇരുന്ന ഗർഭിണിയായ യുവതിയെ പിടിച്ചിറക്കി മർദിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് വയറ്റിൽ തൊഴിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. തടയാനെത്തിയ അനസിനെയും ഷഫീഖിനെയും റോഡിലിട്ട് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.