തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിനുനേരെ നടന്ന ആക്രമണം കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം ഉള്ളൂരിലുള്ള വീടിനുനേരേയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു.
ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളുമുണ്ട്. മോഷണ ശ്രമമോ, ആക്രമണമോ ആകാമെന്നാണ് പൊലീസ് നിഗമനം. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.