കയ്പമംഗലം: വീട്ടിൽ കയറി യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ചെന്ത്രാപ്പിന്നി ചക്കനാത്ത് വീട്ടിൽ വൈഷണവ് (ഇച്ചാവ 23), വിഷ്ണു (27), കയ്പമംഗലം വലിയപറമ്പിൽ വീട്ടിൽ വിനീഷ് (കണ്ണൻ 26), ചെന്ത്രാപ്പിന്നി എറംപുരയ്ക്കൽ രജിത്ത് (39) എന്നിവരാണ് പിടിയിലായത്. ചാമക്കാലയിൽ ചാരിച്ചെട്ടി വീട്ടിൽ വിനീഷിനെയും സുഹൃത്ത് കോവിൽ തെക്കേവളപ്പിൽ സുമേഷിനെയും കഴിഞ്ഞ 30ന് രാത്രി കുത്തിപ്പരിക്കേൽപിച്ച പ്രതികളാണ് പിടിയിലായത്.
വിനീഷിെൻറ കൂട്ടുകാരെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വിരോധമാണ് കാരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കയ്പമംഗലം എസ്.ഐ സുബിന്ദ്, എസ്.ഐ പാട്രിക്, എ.എസ്.ഐമാരായ അബ്ദുൽസത്താർ, അബ്ദുൽസലാം സുരേന്ദ്രൻ, ഷാബു, സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ നജീബ് ബാവ, പ്രബിൻ ചെട്ടിയാറ, അനൂപ്, മുഹമ്മദ് റാഫി, രാജേഷ്, ഹബീബ്, സിനോജ്, രാഹുൽ, രാജു, വിപിൻദാസ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.