പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച് പൊലീസ് പിടിയിലായ കശ്മീർ സ്വദേശിയായ യുവാവിനെ ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എയും സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡും(എ.ടി.എസ്) ചോദ്യംചെയ്തു.
കൊച്ചിയിൽനിന്നെത്തിയ എൻ.ഐ.എ, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ മണിക്കൂറുകളോളം പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തത്. സംസ്ഥാന എ.ടി.എസ് ഉദ്യോഗസ്ഥരും ചോദ്യംചെയ്തു. ഇക്കഴിഞ്ഞ 24ന് ഉച്ചയോടെയാണ് അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമിയുടെ പ്രധാന കവാടത്തിലൂടെ അതിക്രമിച്ചുകടക്കാൻ ശ്രമിച്ച കശ്മീർ ബാരാമുല്ല സ്വദേശി ശൈഖ് മുഹമ്മദ് മുർതാസിനെ (21) നാവിക അക്കാദമി സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പയ്യന്നൂർ പൊലീസിന് കൈമാറിയത്.
പൊലീസിന്റെ ചോദ്യംചെയ്യലിൽ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് സുരക്ഷാനിയമപ്രകാരമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡിലായ പ്രതിയെ പൊലീസിന്റെ അപേക്ഷപ്രകാരം കൂടുതൽ ചോദ്യംചെയ്യുന്നതിന് കോടതി കസ്റ്റഡിയിൽ വിട്ടു കൊടുത്തിരുന്നു. പ്രതിയെ തിരിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.