ജഡ്ജിയുടെ വ്യാജ ഒപ്പിട്ട് കബളിപ്പിക്കാൻ ശ്രമം; കോടതി ജീവനക്കാരൻ അറസ്​റ്റിൽ

കൊ​ല്ലം: ലേ​ബ​ർ കോ​ട​തി ജ​ഡ്ജി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ബാ​ങ്കി​ൽ ഹാ​ജ​രാ​ക്കി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ. കൊ​ല്ലം ലേ​ബ​ർ കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന അം​ബി​ക​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് തേ​വ​ള്ളി എ​സ്.​ബി.​ഐ​യി​ൽ ന​ൽ​കി​യ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ വ​ർ​ക്ക​ല മേ​ലേ വെ​ട്ടൂ​ർ വി​ള​ഭാ​ഗം എ​ൽ.​പി സ്​​കൂ​ളി​ന് സ​മീ​പം മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നൂ​പ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ സാ​ധു​ത ഉ​റ​പ്പി​ക്കു​ന്ന​തി​ന്​ ബാ​ങ്കിെൻറ ക​ത്ത്​ ജ​ഡ്ജി​ക്ക്​ ല​ഭി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ്​ പി​ടി​ക്ക​പ്പെ​ട്ട​ത്. കൊ​ല്ലം വെ​സ്​​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന്​ ന​ട​ത്തി​യ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ഒ​പ്പി​ട്ടാ​ണ് ബാ​ങ്കി​ന് ന​ൽ​കി​യ​തെ​ന്ന് തെ​ളി​ഞ്ഞു.

സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യെ​ങ്കി​ലും അ​നൂ​പ്​ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. വ​ർ​ക്ക​ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Attempt to forge judge's forged signature; Court employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.