വർക്കല: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ രണ്ട് പ്രതികൾ കൂടി പിടിയിലായി. മൂന്നാംപ്രതി കൊല്ലം തൃക്കോവിൽവട്ടം ഡീസന്‍റ് മുക്ക് ചെന്താപ്പൂർ തടത്തിൽപടിഞ്ഞാറ്റതിൽ വീട്ടിൽ നൗഫൽ (23), എട്ടാം പ്രതി കിളികൊല്ലൂർ അനുഗ്രഹനഗർ 180ൽ നെടിയവിള കല്ലുംപുറത്തുവീട്ടിൽ സമീർ (42) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം ഷെമീന മൻസിലിൽ ഷെഫീഖി (23)നെയാണ് പത്തംഗ സംഘം കഴിഞ്ഞ ഡിസംബർ 11ന് രാത്രി എട്ടരയോടെ വർക്കല ഹെലിപാഡ് സജോയീസ് റിസോർട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊല്ലത്തുനിന്നും ഷെഫീഖ് സ്വിഫ്റ്റ് കാർ വാടകയ്ക്കെടുത്ത് സവാരിപോകവെ തമിഴ്നാട്ടിലെ തേനിയിൽവച്ച് അപകടത്തിൽപ്പെട്ടു. മധുരയിലെ വർക്ക് ഷോപ്പിൽ കാർ അറ്റകുറ്റപ്പണിക്ക് കയറ്റുകയും ചെയ്തിരുന്നു. ഇത് ഷ്ടപ്പെടാതിരുന്ന കാർ ഉടമയും സംഘവുമാണ് യുവാവിനെ തട്ടിക്കൊണ്ട്പോയി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കേസിലുൾപ്പെട്ട അഞ്ചുപ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇനിയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.