കൽപറ്റ: സി.പി ജലീൽ കൊലപ്പെട്ട വൈത്തിരി വെടിവെപ്പ് കേസിൽ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട് കുടുംബത്തിെൻറയും മനുഷ്യാവകാശ പ്രവർത്തകരുടെയും വാദം ശരിവെക്കുന്നതാണെന്ന് സഹോദരൻ സി.പി. റഷീദും ഉമ്മ ഹലീലയും. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്ന അന്വേഷണമെന്ന് അവർ ആരോപിച്ചു. ഞങ്ങൾ ഉന്നയിച്ച ആരോപണം ഇപ്പോൾ ബലപ്പെട്ടു.
ജലീലിെൻറ സമീപത്തുനിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന തോക്കിൽനിന്ന് വെടി പൊട്ടിയിട്ടില്ല. വെടിമരുന്നിെൻറ അവശിഷ്ടങ്ങളുമില്ല. പൊലീസുകാരുടേതായ വെടിയുണ്ടകളല്ലാതെ മറ്റു വെടിയുണ്ടകൾ കണ്ടെത്തിയതായി ബാലിസ്റ്റിക് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. ആരുടെ തോക്കിൽനിന്നുള്ള വെടിയുണ്ടകൊണ്ടാണ് ജലീൽ കൊല്ലപ്പെട്ടതെന്നും പരിശോധനയിൽ വ്യക്തമാക്കിയിട്ടില്ല. കൊല നടത്തിയ പൊലീസുകാരെ രക്ഷിക്കാനാണിതെന്ന് സംശയിക്കണം.
ഞാൻ ഹാജരാക്കിയ സീഡിയിലെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ട ഉപവൻ റിസോട്ടിലെ സി.സി ടി.വി ദൃശ്യമാണ്. ഓടിപ്പോകുന്ന ആളെ പിന്നിൽനിന്ന് വെടിവെക്കുന്നത് അതിൽ കാണാം. ഈ വിഡിയോ അന്വേഷണസംഘം പരിശോധിച്ചില്ല- റഷീദ് പറഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട ജലീൽ. മാവോവാദി സി.പി. മൊയ്തീെൻറ സഹോദരനാണ് ഇയാൾ. 2014 മുതലാണ് ജലീല്‍ സി.പി.ഐ (മാവോയിസ്റ്റ്) പാർട്ടിയുമായി അടുത്തത്. പിന്നീട് ഒളിവിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.