ആലുവ: നടുറോഡിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ചൂണ്ടി സ്വദേശിനി ടെസിക്ക് (39) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വധശ്രമത്തിന് ആലുവ മുപ്പത്തടം കയന്റിക്കര കൊല്ലംകുന്ന് അലിയെ (53) അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ യു.സി കോളജ് സ്നേഹതീരം റോഡിലാണ് സംഭവം. ബൈക്കിലെത്തിയ അലി യുവതിയെ സ്കൂട്ടർ തടഞ്ഞുനിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്തിയെങ്കിലും ദേഹത്തേക്ക് പടർന്നില്ല. യുവതി കരഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് കയറി. ആലുവ ജില്ല ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സതേടിയശേഷം യുവതി മടങ്ങി.
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അലി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം ആലുവ മണപ്പുറത്തെത്തി. അവിടെവെച്ച് പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്ന് ആലുവ പൊലീസ് പറഞ്ഞു. മുപ്പത്തടത്ത് അക്ഷയ സെന്റർ നടത്തുകയാണ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.