കോട്ടയം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പനച്ചിക്കാട് നാൽക്കവല പുളിമൂട് കവലയിൽ തടത്തിൽ വീട്ടിൽ രോഹിത്(23), ഇയാളുടെ സഹോദരൻ രഞ്ജിത്ത്(23), പൂവന്തുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (21) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലികഴിഞ്ഞു വരികയായിരുന്ന പനച്ചിക്കാട് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ഇവർ സംഘംചേർന്ന് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദ്ദിക്കുകയും കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
രോഹിത്തിനും രഞ്ജിത്തിനും ഈസ്റ്റ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് എസ്.എച്ച്.ഒ അനീഷ് ജോയ്, എസ്.ഐമാരായ നെല്‍സണ്‍ സി.എസ്, ബി.സുരേഷ് കുമാർ, സി.പി.ഒമാരായ പ്രതീഷ് രാജ്, മോഹൻദാസ്, ലിബു ചെറിയാന്, ബിനീഷ് രാജ് അജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.