പാമ്പാടി: ചീത്തവിളിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധംമൂലം യുവാവിനെ സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. മീനടം മഞ്ഞാടി തടത്തിൽ വീട്ടിൽ സുബിൻ ടി. ബാബു (37), കറിയന്നൂർകുന്ന് ഭാഗത്ത് ചുഴുകുന്നേൽ വീട്ടിൽ ബിജു മാത്യു (55) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ഞാടി സ്വദേശിയായ യുവാവിനെ ഇവർ ഇരുവരും ചേർന്ന് പാമ്പാടി കാളച്ചന്ത ഭാഗത്തുള്ള ബാറിന് മുൻവശത്തുവെച്ച് ചീത്തവിളിക്കുകയും ആക്രമിക്കുകയും സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് റസിഡൻസിയിലെ കോമ്പൗണ്ടിനകത്ത് ബാറിനു മുന്‍വശം നിന്ന സമയം സുബിൻ യുവാവിനെ ചീത്തവിളിക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് ബിജു മാത്യു യുവാവിനെ ആക്രമിക്കുകയും സുബിൻ സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.