കുരുന്നു മനസ്സിൽ വി​ദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം അപകടം: പോപുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

പാലക്കാട്: കുരുന്നു മനസ്സിൽ വി​ദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ.പോപുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം.

Full View

റാലിയിൽ ആ കൊച്ചുകുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയല്ല. അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാകും. ആ കുഞ്ഞ് അങ്ങനെ വിളിക്കുമ്പോൾ തടയുന്നതിന് പകരം ഏറ്റുപാടി ആഘോഷിച്ച് നടന്ന, വിഭാഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുട്ടിയെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു.

Tags:    
News Summary - Attempts by adults to inject hatred into a child's mind are dangerous -shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.