തിരുവനന്തപുരം: മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ അറ്റൻഡർക്ക് സസ്പെൻഷൻ. ദിവസവേതനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആൾക്കെതിരെയാണ് നടപടി. ഒക്ടോബർ രണ്ടിനായിരുന്നു സംഭവം പുറത്തറിയുന്നത്.
കോവിഡ് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജെൻറ മൃതദേഹത്തിന് പകരമായിട്ടാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് ബന്ധുക്കൾക്ക് അജ്ഞാതെൻറ മൃതദേഹം വിട്ടുകൊടുത്തത്. മൃതദേഹം ഏറ്റുവാങ്ങി സംസ്കാരചടങ്ങുകൾ നടത്തിയശേഷമാണ് മൃതദേഹം മാറിപ്പോയവിവരം പുറത്തുവന്നത്.
മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ പരസ്പരം മാറിപ്പോയകാര്യം വ്യക്തമായത്.
സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറവർഗീസ് ഉത്തരവിടുകയും ആശുപത്രി ആർ.എം.ഒ ഡോ. മോഹൻ റോയിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.