Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ മൃതദേഹം മാറിനൽകിയ സംഭവത്തിൽ അറ്റൻഡർക്ക് സസ്പെൻഷൻ

text_fields
bookmark_border
medical college trivandrum
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ അറ്റൻഡർക്ക് സസ്പെൻഷൻ. ദിവസവേതനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആൾക്കെതിരെയാണ്​ നടപടി. ഒക്ടോബർ രണ്ടിനായിരുന്നു സംഭവം പുറത്തറിയുന്നത്.

കോവിഡ് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജ​െൻറ മൃതദേഹത്തിന്​ പകരമായിട്ടാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന്​ ബന്ധുക്കൾക്ക് അജ്ഞാത​െൻറ മൃതദേഹം വിട്ടുകൊടുത്തത്. മൃതദേഹം ഏറ്റുവാങ്ങി സംസ്കാരചടങ്ങുകൾ നടത്തിയശേഷമാണ് മൃതദേഹം മാറിപ്പോയവിവരം പുറത്തുവന്നത്.

മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ പരസ്പരം മാറിപ്പോയകാര്യം വ്യക്തമായത്.

സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറവർഗീസ് ഉത്തരവിടുകയും ആശുപത്രി ആർ.എം.ഒ ഡോ. മോഹൻ റോയിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionThiruvananthapuram Medical College
News Summary - Attendant suspended over dead body changed an handed over
Next Story