സർക്കാർ ജോലി എന്നത് അന്തിമമല്ല; ഉദ്യോഗാർഥികളുടെ മനോഭാവം മാറണം -ഹൈകോടതി

കൊച്ചി: ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി തന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈകോടതി. കേരളത്തിൽ മാത്രമാണ് ഈ പ്രവണതയുള്ളത്. സർക്കാർ ജോലി എന്നത് അന്തിമമല്ലെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ വരുമാനത്തിന്‍റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണ്. യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജോലി ജീവിതത്തിന്‍റെ അവസാനമല്ല. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ ജി.ഡി.പി കുറഞ്ഞ സാഹചര്യമാണുള്ളതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

പി.എസ്.സി ആവശ്യപ്പെട്ട സമയത്ത് തൊഴിൽ പരിചയ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഉദ്യോഗാർഥി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസും എ. ബദറുദീന്‍റെയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമർശം.

Tags:    
News Summary - Attitudes towards government jobs should be changed: High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.