തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്. 17ന് രാവിലെ എട്ടിന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ക്ഷേത്രത്തിനു മുന്നിൽ പന്തൽകെട്ടി കണ്ണകീചരിതം പ്രകീർത്തിച്ചുകൊണ്ട് തോറ്റംപാട്ടുപാടിയാണ് ദേവിയെ കുടിയിരുത്തുന്നത്.
പൊങ്കാല ദിവസം രാവിലെ 10.30ന് പണ്ടാരയടുപ്പിൽ തീ പകരും. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദ്യം. രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒരു സമയം 3000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും. ഉത്സവ ദിവസങ്ങളിൽ രണ്ട് ഓഡിറ്റോറിയങ്ങളിലായി 40,000ത്തോളം പേർക്ക് അന്നദാനമുണ്ടാകും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, മേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണുവാസുദേവൻ തമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം 17ന് വൈകീട്ട് 6.30ന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.