പ്രതീകാത്മക ചിത്രം

ആറ്റുകാൽ പൊങ്കാല: മൂന്ന്​ സ്​പെഷൽ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ 25ന്‌ ​മൂ​ന്ന്​ സ്‌​പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ൽ മെ​മു എ​റ​ണാ​കു​ള​ത്തു​നി​ന്ന്‌ പു​ല​ർ​ച്ച 1.45ന്‌ ​പു​റ​പ്പെ​ടും. 6.30ന്‌ ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​എ​റ​ണാ​കു​ളം മെ​മു സ്‌​പെ​ഷ​ൽ വൈ​കീ​ട്ട്​ 3.30ന്‌ ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന്‌ പു​റ​പ്പെ​ടും.

നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ മെ​മു സ്‌​പെ​ഷ​ൽ നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്‌ പു​ല​ർ​ച്ച 2.15ന്‌ ​പു​റ​പ്പെ​ടും. 3.32ന്‌ ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തും. കൂ​ടാ​തെ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ (16348) ട്രെ​യി​നി​ന്​ പ​ര​വൂ​ർ, വ​ർ​ക്ക​ല, ക​ട​യ്​​ക്കാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്‌​റ്റോ​പ് അ​നു​വ​ദി​ച്ച​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags:    
News Summary - Attukal Pongala: Three special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.