തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അവസാനിപ്പിച്ച 'അദർ ഡ്യൂട്ടി' സംവിധാനം വളഞ്ഞ വഴിയിൽ വീണ്ടും തിരികെയെത്തുന്നു. ഡ്രൈവർ-കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ബസുകളിൽ ജോലി ചെയ്യാനാകാത്ത പക്ഷം ഡിപ്പോകളിലെ മറ്റ് സൗകര്യപ്രദമായ ജോലികൾക്ക് നിേയാഗിക്കുന്നതാണ് അദർ ഡ്യൂട്ടി.
അർഹരല്ലാത്തവർ അദർ ഡ്യൂട്ടി നേടുകയും സംവിധാനം വ്യാപകമായി ദുരുപേയാഗം ചെയ്യുകയും ചെയ്തത് കണ്ടെത്തി ടോമിൻ തച്ചങ്കരി സി.എം.ഡിയായിരുന്ന കാലത്താണ് ഇൗ രീതി അവസാനിപ്പിച്ചത്.
ഇത്തരത്തിൽ റിസർവേഷൻ കൗണ്ടറുകളിലും അനൗൺസ്മെൻറ് പോയൻറുകളിലും താവളമുറപ്പിച്ചിരുന്നവരെ തിരിെക റൂട്ടിലേക്ക് പറഞ്ഞയച്ചായിരുന്നു പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.