മൂന്നാർ: എല്ലപ്പെട്ടി സ്വദേശികളായ രണ്ട് ഓട്ടോ ൈഡ്രവർമാരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയെന്നുകരുതുന്ന കൊടുംകുറ്റവാളി തിരുനെൽവേലി പുതുകുളം സ്വദേശി മണി (42) െചന്നൈ കോടതിയിൽ കീഴടങ്ങി. ചെന്നൈ സെയ്ദാപ്പേട്ട് മുൻസിഫ് കോടതിയിൽ വെള്ളിയാഴ്ച രാവിലെ 11ഒാടെയായിരുന്നു കീഴടങ്ങൽ. ഏഴു ദിവസത്തേക്ക് റിമാൻഡ് െചയ്ത പ്രതിയെ പുഴൽ സെൻട്രൽ ജയിലിലേക്കയച്ചു. തമിഴ്നാട് മുഴുവൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കെ പ്രതി പൊലീസിന് പിടികൊടുക്കാതെ ചെെന്നെയിലെ കോടതിലെത്തുകയായിരുന്നു.
എല്ലപ്പെട്ടി കെ.കെ ഡിവിഷന് സ്വദേശികളായ ഒാേട്ടാ ഡ്രൈവർ ശരവണൻ (19), സുഹൃത്ത് പീറ്റര്‍ (18) എന്നിവരെ കൊച്ചി--ധനുഷ്കോടി ദേശീയപാതയോരത്ത് വെട്ടേറ്റ് മരിച്ചനിലയില്‍ ഞായറാഴ്ച പുലർച്ചയാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി തമിഴ്നാടിന് ഒാട്ടം പോയതാണ് ഇരുവരും. വ്യാജമദ്യ നിർമാണവും വിതരണവും സംബന്ധിച്ച് എക്സൈസിന് വിവരം നൽകിയെന്ന സംശയത്തിൽ മൂന്നാർ എല്ലപ്പെട്ടി സ്വദേശിയായ ചെല്ലദുരൈ മണിക്ക് ക്വേട്ടഷൻ നൽകി ഇവരെ കൊന്നെന്നാണ് പൊലീസ് നിഗമനം.
െചല്ലദുരൈയെ കൂടാതെ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ വിമൽ, സെന്തിൽ, രമേശ്, െചല്ലദുരൈയുടെ ഭാര്യ എന്നിവർ ഇേതാടകം കേസിൽ പിടിയിലായി. തിരുനെൽവേലിയിലെ കുപ്രസിദ്ധ ഗുണ്ടസംഘാംഗമാണ് മണി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകക്കേസുകൾ മാത്രം പതിെനെട്ടണ്ണമുണ്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയിരിക്കെയാണ് മൂന്നാർ കൊലപാതകം.
കഴിഞ്ഞ ശനിയാഴ്ച ഒാേട്ടാ വിളിച്ച് കൊണ്ടുപോയശേഷം കൊലപ്പെടുത്തി റോഡുവക്കിൽ തള്ളിയെന്നാണ് വിവരം.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മണപ്പട്ടിയിലാണ് മൃതദേഹങ്ങൾ കണ്ടത്. തേനി എസ്.പി സേതു, ബോഡി ഡിവൈ.എസ്.പി പ്രഭാകരൻ, കൊരങ്ങണി സി.ഐ സഹദേവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.