ആർ.എസ്​.എസിന്‍റെ വാലാകാനാണ്​ എൻ.എസ്​.എസ്​ ശ്രമമെന്ന്​ എ. വിജയരാഘവൻ

തിരുവനന്തപുരം: ആർ.എസ്​.എസിന്‍റെ വാലാകാനാണ്​ എൻ.എസ്​.എസിന്‍റെ ശ്രമമെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവൻ. സമുദായംഗങ്ങൾ പോലും എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട്​ അംഗീകരിക്കില്ലെന്ന്​ വിജയരാഘവൻ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ്​ വിജയരാഘവൻ വീണ്ടും എൻ.എസ്​.എസിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്​.

ബി.ജെ.പി സർക്കാറിന്‍റെ വർഗീയ ധ്രുവീകരണവും കോർപ്പറേറ്റുകൾക്ക്​ അനുകൂലമായ സാമ്പത്തിക നയങ്ങളും സമുദായംഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന്​ എൻ.എസ്​.എസ്​ ചിന്തിക്കുന്നില്ല. ബി.ജെ.പി സർക്കാറിന്‍റെ ഈ രണ്ട്​ നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്​ സി.പി.എം. ആർ.എസ്​.എസുമായുള്ള സഹകരണം സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന്​ എതിരാണെന്നും വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്​ എതിരായ നിലപാടാണ്​ സുകുമാരൻ നായർ എടുത്തത്​. എന്നാൽ, ഈ നിലപാടിനൊപ്പം സമുദായത്തിലെ അംഗങ്ങൾ ഉണ്ടാവില്ല. വോ​ട്ടെണ്ണി കഴിയു​േമ്പാൾ ഇക്കാര്യം വ്യക്​തമാകുമെന്നും വിജയരാഘവൻ പറഞ്ഞു. 

Tags:    
News Summary - A. Vijayaraghavan said that the NSS is trying to be the tail of the RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.