കോട്ടയം: ചാന്‍സലേഴ്സ് അവാര്‍ഡിന് പിന്നാലെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കായി ഗവര്‍ണര്‍ പുതിയ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.
ചാന്‍സലേഴ്സ് അവാര്‍ഡിനുള്ള നിബന്ധനകള്‍ പുതിയതും താരതമേന്യ ചെറുതുമായ സര്‍വകലാശാലകള്‍ക്ക് പാലിക്കാന്‍ കഴിയില്ളെന്ന് കണ്ടത്തെിയതോടെയാണ് പുതിയ അവാര്‍ഡെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
മികച്ച എമര്‍ജിങ് യൂനിവേഴ്സിറ്റിക്ക് ഒരുകോടിയുടെ അവാര്‍ഡ് നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് സര്‍ക്കാര്‍ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടന്‍ കത്തുനല്‍കും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷത്തോടെ അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എം.ജി സര്‍വകലാശാലക്ക് ചാന്‍സലേഴ്സ് അവാര്‍ഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അവാര്‍ഡ് വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും മത്സരത്തിന് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.