തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതുഅവധി ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റദ്ദാക്കിയത് പിൻവലിച്ചു. മെഡിക്കൽ/ ഡെൻറൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ടി.സിയും മറ്റു രേഖകളും നൽകാൻ സ്ഥാപനങ്ങളുടെ ഒാഫിസ് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തി.
ഇതുസംബന്ധിച്ച് ‘മാധ്യമം’ ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ് വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഉത്തരവിൽ വ്യക്തത വരുത്തി സർക്കാർ അറിയിപ്പ് വന്നത്. അയ്യങ്കാളി ജയന്തി ദിനമായ 28ന് മെഡിക്കൽ/ ഡെൻറൽ പ്രവേശനം നടക്കുെന്നന്ന കാരണത്താലാണ് മുഴുവൻ കോളജുകളും സർവകലാശാലകളും പ്രവർത്തിക്കണമെന്ന രീതിയിൽ ഉത്തരവിറങ്ങിയത്. ടി.സിയും രേഖകളും നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒാഫിസ് മാത്രം പ്രവർത്തിച്ചാൽ മതിയെന്നിരിക്കെ ഉത്തരവ് മൂന്നു വർഷം മുമ്പ് നിലവിൽ അയ്യങ്കാളി ജയന്തി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപണം ഉയർന്നിരുന്നു.
സർക്കാർ കോളജുകൾ, െഎ.എച്ച്.ആർ.ഡി/ എൽ.ബി.എസ്/ എസ്.സി.ടി എന്നിവക്ക് കീഴിെല സ്വാശ്രയ കോളജുകൾ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവക്ക് കീഴിെല കോളജുകൾ, കാലിക്കറ്റ് സർവകലാശാല, െസൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി.പി.എ.എസ്) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 28ലെ അവധിയാണ് റദ്ദാക്കിയിരുന്നത്. സർക്കാർ വ്യക്തത വരുത്തിയതോടെ സ്ഥാപനങ്ങളുടെ ഒാഫിസ് മാത്രം പ്രവർത്തിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.