കൊല്ലം: കേരള പുലയർ മഹാസഭ ജില്ല കമ്മിറ്റി നടത്തിയ അയ്യൻകാളി ജന്മദിനാഘോഷം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് തട്ടാശ്ശേരി രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ ഇത്തിക്കര, സി.കെ.രാജൻ, ജില്ലാ ട്രഷർ പി ശിവദാസൻ, മണി ചിറക്കാരോട്, ലതികാ മണി, കൊട്ടിയം സുജിത്, തിരുമുല്ലാവാരം സതീശൻ, സുനിൽ പൂതക്കുളം, രേണുക രാഘവൻ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി: രാജ്യത്ത് സ്ത്രീകൾ ഏറ്റവും അധികം പീഡനത്തിനിരയാകുകയും മരണത്തിൽ കലാശിക്കുകയും ചെയ്യുന്നത് സ്ത്രീധനം എന്ന ദുരവസ്ഥ മൂലമാണന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. അയ്യൻകാളി ജയന്തിയുടെയും 'സ്ത്രീധന വിമുക്ത കേരളം-ആർഭാടരഹിത വിവാഹം' എന്ന മുദ്രാവാക്യത്തോടെ 'സ്നേഹാർദ്രം' കാമ്പയിെൻറ കെ.പി.എം.എസ് കരുനാഗപ്പള്ളി യൂനിയൻ തല ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് കെ.സി. മധു അധ്യക്ഷത വഹിച്ചു.
രാജീവ് കടത്തൂർ എസ്.സ് ശർമാജി, കൗൺസിലർ റെജി ഫോട്ടോ പാർക്ക്, രാജീവ് കടത്തൂർ, കുമാരി ഇന്ദുപ്രിയ, ജയൻ നീരാഞ്ജനം കമ്മിറ്റി അംഗങ്ങളായ വിമോഷ്, ശഖിൽദേവ്, സനേഷ്, സുജരേന്ദ്രകുമാർ, പ്രേം ലാൽ, രതീഷ് ലാൽ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി: ഡോ.ബി.ആര്. അംബേദ്കര്‍ സ്റ്റഡി സെൻററിെൻറ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിെൻറയും മഹാത്മാ അയ്യന്‍കാളിയുടെയും ഒരാഴ്ചക്കാലം നീളുന്ന ജന്മദിനാഘോഷം ഉദ്ഘാടനം സ്റ്റഡി സെൻറർ ചെയർമാൻ ബോബൻ ജി. നാഥ് നിർവഹിച്ചു.
ജനറല്‍ സെക്രട്ടറി ചൂളൂര്‍ഷാനി അധ്യക്ഷത വഹിച്ചു. പ്രതീഷ് പ്രഭാകരന്, അജി ലൗലാൻറ്, അബുതാഹിര്‍, എ.സി അനില, പ്രേംഭാസില്‍, എസ്. ഡോളി എന്നിവര്‍ സംസാരിച്ചു.
ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി ജന്മദിനം ആഘോഷിച്ചു. കർഷക കടാശ്വാസ കമീഷൻ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. എൻ. വേലായുധൻ, കയ്യാലത്തറ ഹരിദാസ്, ബി. സെവന്തികുമാരി, കെ.ബി. ഹരിലാൽ, പി.ഡി. ശിവശങ്കരപിള്ള, മെഹർ ഖാൻ ചേന്നല്ലൂർ, കെ. ശോഭ കുമാർ, മിനി പൊന്നൻ എന്നിവർ സംസാരിച്ചു.
കൊല്ലം: കെ.പി.എം.എസ് കുണ്ടറ ഏരിയ യൂനിയനും ദേവിവിലാസം 2368ാം നമ്പർ ശാഖയും ചേർന്ന് നടത്തിയ അയ്യൻകാളിയുടെ 158ാം ജന്മ ജയന്തി ദിനാചരണം പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അയ്യൻ ഹാളിന് മുന്നിൽ അയ്യൻകാളിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂനിയൻ സെക്രട്ടറി കെ. വിജയൻ ജയന്തി സന്ദേശം നൽകി. വാർഡ് അംഗങ്ങളായ വി.പി. വിധു, എസ്. ഷാജി, യൂനിയൻ വൈസ് പ്രസിഡൻറ് കെ. ഉദയസിംഹൻ, ട്രഷറർ ജി.കെ. തുളസീധരൻ, ജോയൻറ് സെക്രട്ടറി രാജീവ്, കമ്മിറ്റി അംഗങ്ങളായ കെ. സുഗുണൻ, എം.എഫ് സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു രാധാകൃഷ്ണൻ, കെ. ഗണേശൻ, സതീശൻ എന്നിവർ സംസാരിച്ചു.
ചവറ: കെ.പി.എം.എസ് വെറ്റമുക്ക് യുഗസ്മൃതി ശാഖ നടത്തിയ അയ്യൻകാളിയുടെ 158ാമത് ജയന്തി ആഘോഷം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ശാഖ ട്രഷറർ സി. മോഹനൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കൊണ്ടോടിയിൽ മണികണ്ഠൻ, വിജയൻ, അനീഷ്, ഷറഫുദ്ദീൻ, സുരേന്ദ്രൻ, ജയൻ സബർമതി, ബ്രിജീഷാമോൾ, അനിലാവിജയൻ, സജീഗോപാൽ, മോഹനൻ, സി. ബാബു, ബിലാൽ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട: സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് കെ.പി.എം.എസ് മുതുപിലാക്കാട് ശാഖയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു. പുന്നമൂട് ജങ്ഷനിൽ സംഘടിപ്പിച്ച സമൂഹ പ്രതിജ്ഞ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശാഖാംഗം കൂടിയായ നന്ദിത സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന്, 'സ്ത്രീധന മുക്ത കേരളം, ആർഭാടരഹിത വിവാഹം'എന്ന സന്ദേശം ആലേഖനം ചെയ്ത സ്നേഹാർദ്രം സ്റ്റിക്കറുകൾ ശാഖ ഭവനങ്ങളിൽ പതിച്ച് പ്രചാരണ ലഘുലേഖകൾ വിതരണം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി. ശ്രീധരൻ, യൂനിയൻ കമ്മിറ്റി അംഗം കെ. രമേശൻ, ശാഖ പ്രസിഡൻറ് കുഞ്ഞുമോൾ, സെക്രട്ടറി എം. അജയകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.