അസ്ഹരി തങ്ങൾ എക്‌സലൻസി അവാർഡ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്ക്

കേരള യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ടമെന്റ് അലൂംനി അസോസിയേഷൻ (KUDAAA) ഏർപ്പെടുത്തിയ അസ്ഹരി തങ്ങൾ എക്‌സലൻസി അവാർഡിന് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജുകളുടെ (CIC) ജനറൽ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. അബ്ദുൽ ഹകീം ഫൈസ ആദൃശേരിക്ക്. കേരളത്തിലെ അറബി ഭാഷ പ്രചാരണത്തിനും വളർച്ചക്കും നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.

പ്രമുഖ അറബി പണ്ഡിതനും നിരവധി കൃതികളുടെ രചയിതാവുമായ അബ്ദുൽ റഹ്മാൻ അസ്ഹരി തങ്ങളുടെ പേരിൽ 2017 മുതലാണ് അവാർഡ് നൽകി തുടങ്ങിയത്. പൂക്കോട്ടൂർ മുഹമ്മദ് ബാഖവി, ഡോ. ജമാലുദീൻ ഫാറൂഖി എന്നിവരാണ് മുൻ വർഷങ്ങളിൽ അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രശസ്തിപത്രവും ഫലകവു൦ അടങ്ങുന്നതാണ് അവാർഡ്.

അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർവകലാശാല അറബി വിഭാഗത്തിൽ ഡിസംബർ 17ന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ. താജുദീൻ, ഡോ. ഹഫീസ്, ഡോ. ഹാരിസ് എന്നിവർ അറിയിച്ചു.

Tags:    
News Summary - Azhari Thangal Excellence Award to Abdul Hakeem Faizy Adrisseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.