മുളങ്കുന്നത്തുകാവ്: ആരോഗ്യ സർവകലാശാലക്ക് മുന്നിൽ ബി.ഫാം വിദ്യാർഥികൾ രാപ്പകൽ നിരാഹാരസമരം തുടങ്ങി.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇയർ ബാക്ക് പിൻവലിക്കുക, ഫീസിൽ ഇളവ് വരുത്തുക, കോഴ്സ് ദൈർഘ്യം കൂട്ടാതെ എത്രയും പെട്ടെന്ന് വിദ്യാർഥികളെ മാനസിക സമ്മർദത്തിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരാഴ്ചയായി സർവകലാശാലക്ക് മുന്നിൽ നടക്കുന്ന സമരമാണ് തിങ്കളാഴ്ച മുതൽ രാപ്പകൽ നിരാഹാരമാക്കി ശക്തമാക്കിയത്.
കേരളത്തിലെ വിവിധ കോളജുകളിൽ നിന്നായി ബി.ഫാം മൂന്നാം വർഷ വിദ്യാർഥികളാണ് സമരം നടത്തുന്നത്. സമരസമിതി കോ ഓഡിനേറ്റർ എസ്. അഭിൻ ഷാ, നൗഫൽ അലി, നിയാസ് മുഹമ്മദ്, അർപ്പിത എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.