തിരുവനന്തപുരം: എ.ഡി.ജി.പി ബി. സന്ധ്യ സുപ്രീം കോടതി മുൻ ജഡ്ജി മർക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസിൽ നിയമോപദേശം തേടിയാണ് സന്ധ്യയും വിചാരണ കോടതി ജഡ്ജിയായിരുന്ന കെ. രവീന്ദ്രബാബുവും പബ്ലിക് പ്രോസിക്യൂട്ടർ സുരേഷനും കട്ജുവിനെ കണ്ടതെന്നാണ് വിവരം. എന്നാൽ നിയമോപദേശം നൽകണമെങ്കിൽ സംസ്ഥാന സർക്കാർ ഒൗദ്യോഗികമായി അറിയിക്കണമെന്ന മറുപടിയാണ് കട്ജു നൽകിയത്.
അതേസമയം കേസിൽ സർക്കാറിെൻറ പുനപരിശോധനാ ഹരജിയിലുള്ള വാദം കഴിഞ്ഞ തിങ്കളാഴ്ച പൂർത്തിയായിരുന്നു. നവംബർ 11ന് കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ മുൻ ജഡ്ജിയോട് നിയമോപദേശം തേടുന്നത് എന്തിനാണെന്ന ചോദ്യമുയരുന്നുണ്ട്.
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി റദ്ദാക്കിയതിനെ വിമർശിച്ചതിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ കട്ജുവിനോട്സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.