തൃശൂർ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ 2018--21 ബാച്ച് ബി-വോക് (ബാച്ച്ലർ ഓഫ് വൊക്കേഷൻ) വിദ്യാർഥികളുടെ പഠനം അവസാനിച്ചു. എന്നാൽ, സെമസ്റ്റർ പരീക്ഷകൾ നാലെണ്ണം ബാക്കി. ഒന്നാം സെമസ്റ്ററും കോവിഡ്കാലത്ത് രണ്ടാം സെമസ്റ്ററും മാത്രമാണ് നടത്തിയത്. കോവിഡിന് മുമ്പുതന്നെ പരീക്ഷ വൈകിയിരുന്നു. കോളജുകൾ സർവകലാശാലക്ക് നേരെയും സർവകലാശാല കോളജുകൾക്ക് നേരെയും വിരൽ ചൂണ്ടി ഒഴിഞ്ഞുമാറുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.
ഇതേകാലത്ത് ബിരുദ പഠനം തുടങ്ങിയ ഇതര കോഴ്സുകാർക്ക് അവശേഷിക്കുന്നത് അവസാന സെമസ്റ്റർ പരീക്ഷ മാത്രമാണ്. കോവിഡ് മൂന്നാം തരംഗം വരുന്നതിനു മുമ്പ് സെമസ്റ്റർ പരീക്ഷകൾ നടത്താനോ സമയത്തിന് ഫലം പ്രഖ്യാപിക്കാനോ സാധിക്കാതിരുന്നാൽ വിദ്യാർഥികളുടെ തുടർപഠന, -തൊഴിൽ സാധ്യതകളെ ബാധിക്കും. മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷ റദ്ദാക്കുകയോ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ ഓൺലൈനായി നടത്തുകയോ വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ഉയർന്നതോടെ പരീക്ഷക്ക് അഞ്ച് ദിവസം മുമ്പ് അറിയിപ്പ് നൽകി മൂന്നാം സെമസ്റ്റർ പരീക്ഷ നടത്താനാണ് സർവകലാശാല തീരുമാനിച്ചത്.മൂന്നാം സെമസ്റ്ററിലെ വിഷയങ്ങൾ അഞ്ച് ദിവസംകൊണ്ട് പഠിക്കുകയെന്ന 'സാഹസ'ത്തിന് പുറമെ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദൂരസ്ഥലങ്ങളിൽനിന്നും വരുന്നവർക്ക് എത്തുന്നതും പ്രയാസമാണ്. മൂന്നാം സെമസ്റ്ററിനോടനുബന്ധിച്ച് മറ്റ് പരീക്ഷകളും നടത്തിയാൽ രണ്ട് വർഷം പഠിച്ചത് ഒരുമിച്ച് എഴുതേണ്ടി വരും. ഇത് കൂട്ടത്തോൽവിക്ക് ഇടയാക്കുെമന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.