ബാബുവി‍ന്‍റെ മരണം: സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ്

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴി സ്വദേശി കൂനംകര മേലേതിൽ എം.എസ്. ബാബു ജീവനൊടുക്കിയതിന് കാരണക്കാരായ പഞ്ചായത്ത് പ്രസിഡന്‍റ്, സി.പി.എം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

ബാബുവി‍െൻറ സ്ഥലം ഭീഷണിപ്പെടുത്തി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ബലമായി ഏറ്റെടുക്കാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനുമുള്ള സി.പി.എം നീക്കത്തിലെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇത് സി.പി.എമ്മി‍െൻറ ധിക്കാര രാഷ്ട്രീയത്തിന് തെളിവാണെന്നും കുറ്റപ്പെടുത്തി.

Tags:    
News Summary - Babu's selfkill: Pathanamthitta DCC president wants case against CPM leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.