അപ്പുണ്ണിയു​െട ജാമ്യ ഹരജി ഇന്ന്​ പരിഗണിക്കും 

കൊ​ച്ചി: അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ൻ ദി​ലീ​പി​​​െൻറ മാ​നേ​ജ​റും ഡ്രൈ​വ​റു​മാ​യ അ​പ്പു​ണ്ണി എ​ന്ന സു​നി​ൽ​രാ​ജ്​ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. അ​റ​സ്​​റ്റ്​ ചെ​യ്യാ​നി​ട​യു​ണ്ടെ​ന്നും അ​റ​സ്​​റ്റി​ലാ​യാ​ൽ മൂ​ന്നാം​മു​റ പ്ര​യോ​ഗ​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​കാ​നി​ട​യു​​ണ്ടെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണ​ന​ക്കെ​ത്തു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ടി​നാ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ത്. 

നടി​െയക്രെമിച്ച കേസി​െല മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന്​ അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയിൽ വാദം നടക്കും. സുനിക്ക്​ ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന്​ പ്രൊസിക്യൂഷൻ നേരത്തെ സത്യവാങ്​മൂലം നൽകിയിരുന്നു. അതേസമയം, ഇന്നലെ സുനിയു​െട മുൻ അഭിഭാഷകൻ പ്രതീഷ്​ ചാക്കോയെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടിരുന്നു. നടിയു​െട ദൃശ്യങ്ങളടങ്ങിയ ​ഫോൺ പ്രതീഷിന്​ കൈമാറി​െയന്നായിരുന്നു സുനി പൊലീസിനോട്​ പറഞ്ഞിരുന്നത്​. എട്ടുമണിക്കൂറോളം ചോദ്യം ചെയ്​തശേഷമാണ്​ പ്രതീഷിനെ ജാമ്യത്തിൽ വിട്ടത്​. 

Tags:    
News Summary - bail application of appunni - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.