ശബരിമലയിൽ പരാതിയില്ലാതാകാൻ കാരണം കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടതിനാൽ -കെ. മുരളീധരൻ

ശബരിമല: ശബരിമലയിൽ പരാതി രഹിത തീർഥാടനത്തിന് കാരണം കോൺഗ്രസ് പറഞ്ഞ നല്ല കാര്യങ്ങൾ ഉൾക്കൊണ്ടതിനാലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡിന്‍റെയും പൊലീസിന്‍റെയും മികച്ച ഏകോപനവും ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പോർട്ട് ബുക്കിങ് വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വെർച്വൽ ക്യൂ വഴി മാത്രം എല്ലാവർക്കും ദർശനം കിട്ടില്ലെന്നും സ്പോട് ബുക്കിങ് വേണമെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. അത് സർക്കാർ ഉൾകൊണ്ടു. അതോടൊപ്പം കഴിഞ്ഞ വർഷത്തെ പോരായ്മകൾ കണ്ടെത്തി പരിഹാരത്തിനു ശ്രമിച്ചു. അതും വിജയം കണ്ടു.

ആന എഴുന്നള്ളിപ്പിനുള്ള ഹൈകോടതിയുടെ കർശന നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തത് ആശ്വാസമായി. അല്ലെങ്കിൽ ഉത്സവങ്ങൾ ഒന്നും നടത്താൻ കഴിയാതെ വരുമായിരുന്നു.

രമേശ് ചെന്നിത്തലയാണ് അടുത്ത മുഖ്യമന്തിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയിൽ മറുപടി പറയേണ്ടത് താനല്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമാണ് മറുപടി പറയേണ്ടത്. എന്നൽ, തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് ആദ്യം നോക്കേണ്ടതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Muraleedharan react to Current Situation in Sabarimala Darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.