ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച വിദേശവനിതക്ക് ജാമ്യം

ഫോ​ർ​ട്ട്കൊ​ച്ചി: ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ വി​ദേ​ശ വ​നി​ത​ക്ക് ജാ​മ്യം. ജൂ​ത വം​ശ​ജ​യാ​യ ഓ​സ്​​ട്രി​യ​ൻ സ്വ​ദേ​ശി​നി സാ​റ ഷി​ല​ൻ​സ്കി മൈ​ക്കി​ളി​നാ​ണ്​ (38) മ​ട്ടാ​ഞ്ചേ​രി ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ർ ഫോ​ർ​ട്ട്​​കൊ​ച്ചി ക​മാ​ല​ക്ക​ട​വി​ൽ മൂ​ന്ന് ബോ​ർ​ഡു​ക​ളും ബാ​ന​റും ന​ശി​പ്പി​ച്ച​ത്. ബോ​ർ​ഡ് സ്ഥാ​പി​ച്ച എ​സ്.​ഐ.​ഒ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​തെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​ർ പി​ന്മാ​റി​യി​ല്ല. പി​ന്നീ​ട് പ​രാ​തി സ്വീ​ക​രി​ച്ചെ​ങ്കി​ലും കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കേ​സെ​ടു​ത്ത​ത്. ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വ​രു​ടെ എം​ബ​സി​യും വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Bail for foreign woman who vandalized Palestine solidarity boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.